
മെൽബൺ : കൊവിഡ് പ്രതിസന്ധിക്കിടെ സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റായ ആസ്ട്രേലിയൻ ഓപ്പൺ നാളെ തുടക്കമാകും.
ഇന്ത്യൻ സമയം വെളുപ്പിന് 5.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന ഇതിഹാസ താരം റോജർ ഫെഡറർ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.
പരിക്കിന്റെ പിടിയിലാണെങ്കിലും സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി 18ന് തുടങ്ങേണ്ട ടൂർണമെന്റ് ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാനാണ് ഫെബ്രുവരി എട്ടിലേക്ക് നീക്കിയത്. ടൂർണമെന്റിന്റെ വേദിയായ മെൽബണിൽ കൊവിഡ് വലിയതോതിൽ പിടിമുറുക്കിയിട്ടുണ്ട്.