farmers

ന്യൂഡൽഹി: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കർഷകർ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഭാരതീയകിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്താണ് ഇക്കാര്യം ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചത്.

40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക പരേഡ് നടത്തും. എന്തൊക്കെ പ്രതികാര നടപടികൾ ഉണ്ടായാലും നിയമങ്ങൾ പിൻവലിക്കാതെ മടങ്ങിപ്പോകില്ലെന്നും, ആവശ്യങ്ങളിൽ മാറ്റമില്ലെന്നും ടിക്കായത്ത് പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാരിന് ഒക്ടോബർ രണ്ടുവരെ സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തുടർസമരങ്ങൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. ഇന്നലെ രാജ്യവ്യാപകമായി കർഷകർ മൂന്ന് മണിക്കൂറാണ് ദേശീയ-സംസ്ഥാന പാതകൾ ഉപരോധിച്ചത്. പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം പൂർണമായിരുന്നു.