
തിരുവനന്തപുരം: പാലാ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് എൻ സി പി അദ്ധ്യക്ഷൻ ടി പി പീതാംബരൻ.പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും, ചർച്ചയ്ക്കുള്ള തീയതി അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞുവെന്നും പീതാംബരൻ വ്യക്തമാക്കി.
പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നും,പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും ടി പി പീതാംബരൻ പറഞ്ഞു.മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വീട്ടുവീഴ്ചയ്ക്കില്ലെന്നും പാലായിൽ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ ഇപ്പോഴും ചങ്കാണെന്നും, വിട്ടു നൽകാൻ ശരദ് പവാർ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫുൽ പട്ടേലും മുഖ്യമന്ത്രിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. താരിഖ് അൻവറുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.