india-vs-england

ചെന്നൈ: ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 578 റൺസിന് പുറത്ത്. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്ലായിരുന്നു ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇംഗ്ലണ്ട് ആകെ 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

ഡെമിനിക് ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഡോമിനിക് ബെസ്സിനെ ബുംറയാണ് പുറത്താക്കിയത്. ജയിംസ് ആൻഡേഴ്‌സനെ ആശ്വനാണ് മടക്കിയത്.

കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഓസ്‌ട്രേലിയയെ അവരുടെ കളത്തിൽ പോയി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം ശ്രീലങ്കയെ അവരുടെ തട്ടകത്തിൽ തൂത്തുവാരിയ ശേഷമാണ് ഇംഗ്ളണ്ടിന്റെ വരവ്.