mb-rajesh

തിരുവനന്തപുരം: കാലടി സർവ്വകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് എം ബി രാജേഷിനെ വെല്ലുവിളിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ ഉമർ തറമേൽ. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാനാണ് വെല്ലുവിളിച്ചിരിക്കുന്നത്.

നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, സംഭവത്തെ രാഷ്ട്രീയ ചർച്ചകളിൽ എത്തിച്ചത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. നിനിത പിന്മാറണമെന്ന് പറയാൻ ഇടനിലക്കാരനെ നിർത്തിയിട്ടില്ലെന്ന് ഉമർ പറഞ്ഞു. ഇന്റർവ്യൂബോർഡിൽ നുഴഞ്ഞുകയറി വന്നവരല്ലെന്നും, വിസിക്ക് അയച്ച കത്ത് എവിടെ നിന്ന് കിട്ടിയെന്ന് പറയാൻ രാജേഷ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലടി സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് ഡോ ഉമർ തറമേൽ നേരത്തെ സൂചിപ്പിച്ചിരുന്നു. നിനിത നിയമിക്കപ്പെട്ട തസ്‌തികയിലേക്കുളള അഭിമുഖത്തിൽ ഭാഷാവിദഗ്ദ്ധനെന്ന നിലയിൽ വിദഗ്ദ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഉമർ തറമേൽ.