earth

മിൻഡാനാവോ: തെക്കൻ ഫിലിപൈൻസിൽ ‌ഞായറാഴ്ച ശക്തമായ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. റിക്ട‌ർ സെകെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളൊ റിപ്പോ‌ർട്ട് ചെയ്തിട്ടില്ല. തെക്കൻ ഫിലിപൈൻസിലെ മിൻഡാനാവോ ദ്വീപിലെ ബൻസലാൻ പട്ടണത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സ‌ർവീസും പ്രാദേശിക ഉദ്ധ്യോഗസ്ഥരും അറിയിച്ചു. ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നും എന്നാൽ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ബൻസലാനിലെ പൊലീസ് മേധാവി മേജ‌ർ പിറ്റ‌ർ ഗ്ലെൻ ഇപോങ്ങിന്റെ പറഞ്ഞു. 60,000 ആളുകളുള്ള പട്ടണമായ ബൻസാലന് ചുറ്റുമുള്ള പ്രദേശത്ത് 2019 ഒക്ടോബറിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ മൂന്ന് ഭൂചലനത്തിൽ 10ഓളം പേർ മരിച്ചിരുന്നു.