
തിരുവനന്തപുരം: നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ അറസ്റ്റുചെയ്ത അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. നവമാദ്ധ്യമം വഴിയുളള മോശം പരാമർശത്തിനെതിരെയായിരുന്നു ഭാഗ്യലക്ഷ്മി പരാതി നൽകിയത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്നായിരുന്നു പരാതി.നേരത്തേ ഈവിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി ജിപിക്കും പരാതി നൽകിയിരുന്നു. ഈ കേസിൽ ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയിരുന്നു.