niramala-sitharaman

മുംബയ്: കേന്ദ്ര ബ‌ഡ്ജറ്റിനെതിരെയും ഇന്ധന വില വർദ്ധനവിനെതിരെയും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുംബയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. എന്നാൽ, മന്ത്രിക്ക് അടുത്തെത്തി പ്രതിഷേധിക്കാനുള്ള പ്രവർത്തരുടെ ശ്രമം പൊലീസ് തടഞ്ഞു. നിർമ്മല ദാദറിൽ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു. 500 ഓളം കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

രാഹുൽ ഗാന്ധിക്ക് അനുകൂലമായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിജയ് പാട്ടീൽ പറഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.