
അയ്യപ്പനും കോശിയും ഇറങ്ങിയിട്ട് ഒരു വർഷം തികയുന്ന ദിനത്തിൽ സംവിധായകൻ സച്ചിക്ക് പ്രണാമമായി അദ്ദേഹത്തിന്റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കും. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ .ജി.ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.സച്ചിയുടെ പ്രിയപ്പെട്ട ഓർമകളിൽ എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്തീപ് സേനൻ , അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ജേക്‌സ് ബിജോയ് ആണ് സംഗീതം. ബാദുഷ എൻ എം ആണ് പ്രോജക്ട് ഡിസൈനർ. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് .കലാ സംവിധാനം മോഹൻദാസ്, പ്രൊഡക്ഷൻ കൺഡ്രോളർ എസ്. മുരുകൻ , മേക്കപ്പ് റോണക്‌സ് സേവിയർ , കോസ്റ്റ്യൂം സുജിത്ത് സുധാകരൻ .