aa

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.