
സംവിധായകൻ അമൽ നീരദിനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. 'ഭീഷ്മ പർവ്വം' എന്നാണ് ഈ മെഗാ പ്രോജക്ടിന്റെ ടൈറ്റിൽ. തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴിയാണ് താരം ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകൾ പുറത്തുവിട്ടത്.
Posted by Mammootty on Sunday, 7 February 2021
അമൽ നീരദ് 'ബിലാലിന്' മുൻപായി ഒരു മമ്മൂട്ടി ചിത്രം ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല. പോസ്റ്ററുകൾ പുറത്തുവന്ന് നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയയിലും മറ്റും വൻ തോതിൽ വൈറലായി മാറിയിരിക്കുകയാണ്. അമൽ നീരദാണ് ചിത്രം ചെയ്യുന്നത് എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ പോസ്റ്ററിൽ നിന്നും ലഭ്യമല്ല.
Posted by Mammootty on Sunday, 7 February 2021
താരസംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ വഴി പങ്കുവയ്ക്കുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി തന്റെ താടിയും മുടിയും നീട്ടി വളർത്തിയിരുന്നത്.