
കഴിഞ്ഞ വർഷം അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥയായ സൽമ സിനിമയാക്കാൻ നടനും നിർമ്മാതാവുമായ വിജയ് ബാബു. ഷാനവാസിനെ അനുസ്മരണത്തിന്റെ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. സൂഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകൾ . സംവിധായകനായ നരണിപ്പുഴ ഷാനവാസ് ഡിസംബർ 23നാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് സൂഫിയും സുജാതയുമായിരുന്നു.