
കൊൽക്കത്ത: ഇന്ത്യൻ ടെന്നിസ് ഇതിഹാസം അക്തർ അലി നിര്യാതനായി. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്നലെ കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. മറവിയും പാർക്കിൻസൺ രോഗവും അലട്ടിയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കാൻസറും സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1958നും 1964നും ഇടയിൽ എട്ട് ഡേവിസ് കപ്പുകളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ അക്തർ അലി ഇന്ത്യയുടെ നായകനും പരിശീലകനുമായിട്ടുണ്ട്. നിലവിലെ ഡേവിസ് കപ്പ് ടീം കോച്ച് സീഷാൻ അലി മകനാണ്.
രമേശ് കൃഷ്ണൻ, വിജയ് അമൃതരാജ്, ലിയാണ്ടർ പേസ്, സാനിയ മിർസ തുടങ്ങിയവരുടെ കരിയറുകളിൽ നിർണായക സ്വാധീനം ചെലുത്തിയ പരിശീലകനായിരുന്നു അദ്ദേഹം.