
ലക്നോ: തങ്ങളുടെ പ്രിയപ്പെട്ട സേവകയായിരുന്ന നായ്ക്കുട്ടിയുടെ സ്മരണയ്ക്കായി പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ മുസഫർനഗറിലെ പൊലീസ് ഉദ്യോഗസ്ഥർ. എ.എസ്.പി റാങ്കിലുള്ള ടിങ്കി എന്ന നായയുടെ പ്രതിമയാണ് ഉത്തർ പ്രദേശ് പൊലീസ് നിർമിച്ചത്. 2020 നവംബറിലാണ് ഡോഗ് സ്ക്വാഡിലെ ഏറ്റവും മികച്ച അംഗമായിരുന്ന പിങ്കി വിടവാങ്ങിയത്. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടിങ്കി ഇപ്പോൾ 49ലധികം ക്രിമിനൽ കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിച്ചിരുന്നു.
അനാച്ഛാദനം ചെയ്യപ്പെട്ട പ്രതിമയുടെ ചിത്രം ഐ.പി.എസ് ഓഫിസറായ അഭിഷേക് യാദവും യു.പി പൊലീസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.
ഗ്വാളിയോൾ ബി.എസ്.എഫ് അക്കാദമിയിലെ നാഷണൽ ഡോഗ് ട്രെയിനിംഗ് സെന്ററിൽ നിന്നാണ് ടിങ്കി പരിശീലനം പൂർത്തിയാക്കിയിരുന്നത്. കേസുകൾ തെളിയിക്കുന്നതിലുള്ള അപാരമായ പാടവം അവളെ ആറ് വർഷത്തിനുള്ളിൽ ആറ് തവണ സ്ഥാനക്കയറ്റത്തിനർഹയാക്കിയിരുന്നു.