vellore

 മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉദ്ഘാടനം ചെയ്‌തു

വെല്ലൂർ: തമിഴ്നാടിന്റെ തുറമുഖ നഗരമായ വെല്ലൂരിൽ 600 കോടി ചെലവഴിച്ച് രാജ്യാന്തരനിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ നരുവി ഹോസ്‌പിറ്റൽസ് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിർച്വലായി ഉദ്ഘാടനം ചെയ്‌തു. മന്ത്രിമാരായ ഡോ.സി. വിജയഭാസ്‌കർ, കെ.സി. വീരമണി, എം.ജി.ആർ‌ യൂണിവേഴ്‌സിറ്റി ചാൻസലറും മുൻ എം.പിയുമായ ഡോ.എ.സി. ഷൺമുഖം, നരുവി ഹോസി‌പിറ്റൽസ് ചെയർമാൻ ഡോ.ജി.വി. സമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.

അമേരിക്കൻ ആരോഗ്യസേവന രംഗത്തെ മുൻനിരക്കാരായ ഹെൻറി ഫോഡ് ഹെൽത്ത് സിസ്‌റ്റംസുമായി സാങ്കേതിക സഹകരണത്തോടെയാണ് 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം. കാർഡിയോളജി, മെഡിക്കൽ ഗാസ്‌ട്രോഎന്ററോളജി, കരൾ രോഗചികിത്സ, നിയോനാറ്റൽ ഇന്റൻസീവ് കെയർ, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, യൂറോളജി, പ്ളാസ്‌റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങൾ ആശുപത്രിയിലുണ്ട്.