abuse

പാരിസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20 അഗ്നിശമന ഉദ്ധ്യോഗസ്ഥർ ലൈംഗീകമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി പെൺകുട്ടി. തനിക്ക് 13നും 15നും ഇടയിൽ പ്രായമുള്ളപ്പോഴാണ് ഇവർ പീഡിപ്പച്ചതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. അതേസമയം, അഗ്നിശമന ഉദ്ധ്യോഗസ്ഥർക്കെതിരെ പീഡന ആരോപണം ഉയർന്നതോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. ഇവ‌ർക്ക് അ‌ർഹതപ്പെട്ട ശിക്ഷ നൽകണമെന്നും പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികളും ശക്തമാകുന്നുണ്ട്. ഫ്രാൻസിലെ പരമ്മോന്നത കോടതിയിൽ പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസ് ഫയൽ ചെയ്തു.

2006ൽ തനിക്ക് 13 വയസുള്ളപ്പോൾ പാരിസിലെ ബോർഗ്-ലാ-റെയിൽ ഫയർ സ്റ്റേഷനിലെ മെഡിക്കൽ വകുപ്പിൽ നിന്നും ലഭിച്ച ഫോൺനമ്പറിൽ പിയറി എന്ന ഉദ്ധ്യോഗസ്ഥൻ തന്നെ സ്നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്ധ്യോഗസ്ഥർക്ക് തന്റെ നമ്പർ പിയറി കൈമാറിയെന്നും പരാതിയിൽ പറയുന്നു. പിയറിയുടെ സ്വന്തം അപ്പാർട്ട്മെന്റിൽ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചന്റെ അടിസ്ഥാനത്തിൽ എത്തിയ സഹപ്രവർത്തകാരായ മറ്റ് ഉദ്ധ്യോഗസ്ഥ‌ർ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന രണ്ട് വ‌ർഷത്തോളം പല തവണ ഭീഷണിപ്പെടുത്തി കൂട്ട ബലാത്സഗത്തിനും ഇരയാക്കി. എന്നാൽ ഇത്രയും നാൾ ഈ വിവരം പുറത്തുപറയാഞ്ഞത് പേടിച്ചിട്ടാണെന്നും വിവരം പുറത്തുപറയാതിരിക്കാൻ ഇവർ ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ 20 പേരിൽ 3 പേർക്കെതിരെ മാത്രമാണ് പീഡനക്കുറ്റം ചുമത്തിയിരിക്കുന്നത്. ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. ഇത് പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. ഫ്രാൻസിൽ പീഡനക്കുറ്റത്തിന് പരമാവധി ശിക്ഷ 7 വർഷമാണ്.