
2019 ലെ വാലന്റൈൻസ് ഡേയിലെ പരിപാടിയിൽനിന്ന് അവസാന നിമിഷം പിന്മാറിയത് നടി സണ്ണി ലിയോൺ ആണെന്ന് പരിപാടിയുടെ കോഓർഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂർ. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ സംഘാടകർ തന്നെ പരിപാടി അഞ്ചു പ്രാവശ്യം മാറ്റിവച്ചെന്ന സണ്ണിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.