covid-

മലപ്പുറം : മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 34 അദ്ധ്യാപകരുൾപ്പെടെ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 അദ്ധ്യാപകർക്കും 116 വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്താംക്ലാസ് വിദ്യാർത്ഥികളാണ് 116 പേരും. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്‌കൂളിലെ മറ്റു വിദ്യാർത്ഥികളേയും അധ്യാപകരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 6075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.