
വാഷിംഗ്ടൺ: നെറ്റിയിൽ വജ്രം പതിപ്പിച്ച് അമേരിക്കൻ ഗാനരചയിതാവ് ലിൻ ഉസി വെർട്ട്.. ആഡംബര ജീവിതവും വജ്രങ്ങളോടുള്ള അഭിനിവേശവുമാണ് വെർട്ടിനെ ഇതിന് പ്രേരിപ്പിച്ചത്. 24 ദശലക്ഷം ഡോളർ (175കോടി ഇന്ത്യൻ രൂപ) വിലയുള്ള പിങ്ക്നിറത്തിലുള്ള വജ്രമാണ് ഇയാൾ നെറ്റിയിൽ പതിച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാട്ടിന് താളംപിടിക്കുന്നതായും ഒപ്പം വജ്രം എടുത്തുകാട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് ശ്രദ്ധേയമായ ക്യാപ്ഷനും നൽകിയിരുന്നു.. സൗന്ദര്യം വേദനയാണ് എന്നായിരുന്നു ക്യാപ്ഷൻ..
ഈ വർഷം ജനുവരി 30ന് ഈ വജ്രത്തെക്കുറിച്ച ലിൽ ഉസി വെർട്ട് തന്റെ ട്വീറ്ററിൽ ഇങ്ങനെ കുറിച്ചു- പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതൽ പണം നൽകികൊണ്ടിരിക്കുകയാണെന്നായിരുന്നു ആഡംബര ജ്വല്ലറി ബ്രാൻഡായ എല്ലിയറ്റിൽ നിന്നാണ് ഈ വജ്രം..