ramesh-chennithala-

പാലക്കാട്: ശബരിമല വിഷയത്തിൽ സി.പി.എമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല എന്ന് കേൾക്കുമ്പോൾ സി.പി.എം ഭയക്കുകയാണ്. യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണ്. വിശ്വാസം തകർക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സി.പി.എം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം.. നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാൽ സി.പി.എമ്മിനെ അംഗീകരിക്കാം. സത്യവാങ്മൂലം മാറ്റാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തിൽ ഇടത് മുന്നണി ഇഷ്ടക്കാരെ ജോലിയിൽ തിരുകി കയറ്റുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും.. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ സർക്കാരാണ് പിണറായി സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.