sharad-pawar

മുംബയ്: കർഷക സമരത്തെ പിന്തുണച്ച വിദേശതാരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് എൻ.സി.പി അദ്ധ്യക്ഷ്യൻ ശരത് പവാറിന്റെ ഉപദേശം.മറ്റു മേഖലകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പവാറിന്റെ ഉപദേശം.

'ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നു' പവാർ പറഞ്ഞു.

പ്രതിഷേധക്കാർ ഖാലിസ്ഥാൻ ഭീകരരാണെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ പവാർവിമര്‍ശിച്ചു.'നമ്മുടെ രാജ്യത്തെ പരിപോഷിപ്പിക്കുന്ന കർഷകരാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. അവരെ ഖാലിസ്ഥാനികളെന്നോ ഭീകരരെന്നോ വിളിക്കരുത്' പവാർ കൂട്ടിച്ചേർത്തു.