wilayat-budha-

പാതിയിൽ നിറുത്തിയ പാട്ടുപോലെ അകാലത്തിൽ വിടപറഞ്ഞ തന്റെ പ്രിയ സുഹൃത്ത് സച്ചിയുടെ സ്വപ്ന സിനിമ യാഥാർത്ഥ്യമാക്കാൻ പൃഥ്വിരാജ്. സച്ചിയുടെ അവസാന സിനിമ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരുവർഷമാകുന്ന വേളയിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.. ജിആർ ഇന്ദുഗോപൻ എഴുതിയ നോവൽ വിലായത്ത് ബുദ്ധയുടെ അതേപേരിലുള്ള ദൃശ്യാവിഷ്‌കാരമാണ് ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥിരാജ് പുറത്തുവിട്ടു.. സച്ചിയുടെ സഹസംവിധായകനായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സച്ചിയുടെ ഓർമകൾക്കു മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് ചിത്രം. അയ്യപ്പനും കോശിക്കും ഒരു വയസ്. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. നിനക്കുവേണ്ടിയാണ് ഇത് സഹോദരാ. സച്ചിയുടെ ഓർമയിൽ ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തുവിട്ടത്.

One year of #AyyappanumKoshiyum! This was Sachy’s dream. This is for you brother. In memory of #Sachy ... JayanNambiar’s #VilayathBudha Vilayath Budha Movie

Posted by Prithviraj Sukumaran on Saturday, 6 February 2021

പൃഥ്വിരാജിനൊപ്പം ചേർന്ന് ഈ സിനിമ എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു സച്ചി. അതിനിടെയാണ് താരം വിടപറഞ്ഞത്.. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസുമാണ് ചിത്രം നിർമിക്കുന്നത്. ജി.ആ..ർ ഇന്ദുഗോപൻ, രാജേഷ് പിന്നടൻ എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് മഹേഷ് നാരായണൻ.