
കൊച്ചി: മഹീന്ദ്രയുടെ ശ്രദ്ധേയ എസ്.യു.വി മോഡലായ എക്‌സ്.യു.വി 300ന് വിപണിയിലെത്തി രണ്ടുവർഷത്തിന് ശേഷം പെട്രോൾ എ.എം.ടി പതിപ്പ്. സൺറൂഫ് ഉൾപ്പെടെ മറ്റ് ചില പുത്തൻ ഫീച്ചറുകളും മഹീന്ദ്ര ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
110 പി.എസ് കരുത്തും 200 എൻ.എം ടോർക്കുമുള്ളതാണ് ഈ പതിപ്പ്. നിലവിലെ 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷന് പുറമേയാണ് പുതുതായി 6-സ്‌പീഡ് ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നത്. 5-സ്‌റ്റാർ ഗ്ളോബൽ എൻ.സി.എ.പി സുരക്ഷാ റേറ്റിംഗാണ് മഹീന്ദ്ര എക്‌സ്.യു.വി 300ന്റെ പ്രധാന മികവ്. ഏഴ് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹിൽ അസിസ്‌റ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് പാർക്കിംഗ് കാമറ, ഓട്ടോ-ഡിമ്മിംഗ് ഐ.ആർ.വി.എം എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ ഫീച്ചറുകൾ. 7.95 ലക്ഷം രൂപ മുതലാണ് വില.