
വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപിന്റെ ഹൂതി വിമതരോടുള്ള സമീപനത്തെ തിരുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹൂതി വിമതരെ ഭീകരരായി മുദ്രകുത്തിയ ട്രംപിന്റെ നടപടിയെയാണ് ബൈഡൻ തിരുത്തിയത്. ആഭ്യന്തരയുദ്ധത്താൽ വലഞ്ഞ യെമനിലെ ജനങ്ങൾക്ക് സഹായം ലഭ്യമാകുന്നതിന് തടസമുണ്ടാകാതിരിക്കാനാണ് ഹൂതികളെ വിദേശ ഭീകരസംഘടനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഈ നടപടിയെ ഐക്യരാഷ്ട്ര സംഘടന സ്വാഗതം ചെയ്തു.
യുഎസിൽ വിദഗ്ധമേഖലകളിൽ ജോലി ചെയ്യാൻ വിദേശികൾക്കാവശ്യമായ എച്ച്1ബി തൊഴിൽ വീസയ്ക്കായി അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള റജിസ്ട്രേഷൻ നടപടിക്രമങ്ങൾ മാർച്ചിൽ തുടങ്ങുമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു.
മാർച്ച് 9 മുതൽ 25 വരെ റജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാർച്ച് 31ന് അകം അറിയിപ്പു ലഭിക്കും.