mia-khalifa-

കാർഷിക നിയമത്തിനെതിരെ ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് വീണ്ടും മിയ ഖലീഫ. കർഷക സമരത്തെ പിന്തുണച്ചുള്ള ആദ്യ ട്വീറ്റിനെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് വീണ്ടും മിയ ഖലീഫയുടെ വീഡിയോപുറത്തുവന്നത്..പോസ്റ്റിനെ വിമർശിച്ച് ഒരു വിഭാഗം എത്തിയപ്പോൾ അവരെ പരിഹസിച്ച് താൻ കർഷകർക്കൊപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ട്വീറ്റ് വന്നിരിക്കുന്നത്. സമൂസയും ഗുലാബ് ജാമുനും കഴിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്..

എഴുത്തുകാരി രൂപി കൗർ ആണ് തനിക്ക് ഇന്ത്യൻ ഭക്ഷണങ്ങൾ എത്തിച്ചു നൽകിയതെന്ന് മിയ പറയുന്നു. ഗുലാബ് ജാമുൻ കിട്ടിയത് കനേഡിയൻ എം.പി.യായ ജഗ്മീത് സിങ്ങിൽ നിന്നുമാണെന്നു മിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. ലോകമെങ്ങും വലിയ ആരാധക പിന്തുണയുള്ള താരം പങ്കുവച്ച വീഡിയോ വൈറലായതോടെ രാജ്യാന്തര തലത്തിൽ വീണ്ടും കർഷക സമരം ചർച്ചയായി.

Thank you @rupikaur_ for this beautifully harvested feast, and thank you @theJagmeetSingh for the Gulab!!! I’m always worried I’ll get too full for dessert, so I eat it during a meal. You know what they say, one Gulab a day keeps the fascism away! #FarmersProtests pic.twitter.com/22DUz2IPFQ

— Mia K. (@miakhalifa) February 7, 2021

'വളരെയേറെ അധ്വാനിച്ചു എന്തെങ്കിലും നേടുന്നത് വളരെ നല്ലൊരു കാര്യമാണ്. ഞാൻ ഈ രുചികരമായ ഭക്ഷണങ്ങൾ നേടിയത് പോലെ,' ശേഷം തനിക്ക് ഭക്ഷണം എത്തിച്ചു നൽകിയ രണ്ടുപേർക്കും മിയയുടെ നന്ദി രേഖപ്പെടുത്തുന്നു.

'എന്തിനും ഒരു മൂല്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സമോസയാണ്. സമോസ കൊണ്ട് എന്നെ വാങ്ങാവുന്നതാണ്,' മിയ പറഞ്ഞു.

ദിവസം ഒരു ഗുലാബ് കഴിച്ചാൽ ഫാസിസത്തെ അകറ്റാം എന്നും വീഡിയോക്കൊപ്പം മിയ കുറിച്ചു,​

പോപ് താരം റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മിയ ഖലീഫയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കർഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചത്.

ഡൽഹിയിൽ എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചെന്നും ട്വീറ്റിൽ മിയ ഖലീഫ പറഞ്ഞു..