
കൊച്ചി: പ്രമുഖ ജർമ്മൻ അത്യാഡംബര വാഹന ബ്രാൻഡായ പോർഷെയുടെ പനമേര സീരീസ് ഇന്ത്യയിലും. 1.45 കോടി രൂപ മുതലാണ് ഡൽഹി എക്‌സ്‌ഷോറൂം വില. റിയൽ-വീൽ ഡ്രൈവ് സംവിധാനത്തോട് കൂടിയ നാലു മോഡലുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. പനമേര, പനമേര ജി.ടി.എസ്., പനമേര ടർബോ എസ്., പനമേര ടർബോ എസ് ഇ-ഹൈബ്രിഡ് എന്നിവയാണവ.
ആഡംബരത്തിലും പെർഫോമൻസിലും സാങ്കേതികതയിലും ഏറെ മുന്നിലുള്ള മോഡലുകളാണിവ. ടർബോ എസിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.1 സെക്കൻഡ് മതി. 315 കിലോമീറ്ററാണ് ടോപ് സ്‌പീഡ്.