uric-acid

ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ച് നിറുത്തുന്നത് പ്രധാനമായും വൃക്കകളാണ്. വൃക്കകളുടെ തകരാറിന് പുറമേ തൈറോയിഡ് ഗ്രസ്ഥിയുടെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യപാനം എന്നിവ മൂലവും രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കാം.

രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറീസേമിയ. ഇത് വൃക്കയിൽ കല്ല്, ഗൗട്ട് എന്ന സന്ധിരോഗം , ഹൃദ്രോഹം എന്നിവയ്‌ക്കും കാരണമാകുന്നു. യൂറിക് ആസിഡ് കൂടിയാൽ പെരുവിരൽ, കൈകാലുകൾ, കൈത്തണ്ട, എന്നിവിടങ്ങളിലാണ് പ്രധാനമായും വേദന അനുഭവപ്പെടുന്നത്.

യൂറിക് ആസിഡ് കൂടുതലുള്ളവർ മദ്യം, റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങൾ എന്നിവ ഒഴിവാക്കണം. രാവിലെ എഴുന്നേറ്റയുടൻ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു. ചെറിപ്പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.