
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ ധനവകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറച്ചു. പ്യൂൺ മുതൽ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാരിൽ പകുതി പേർ മാത്രം ജോലിക്കെത്തിയാൽ മതി. ഇന്ന് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങിയവർക്ക് നിയന്ത്രണം ബാധകമല്ല.