
ചെന്നൈ: ശശികല ബംഗളൂരുവിലെ റിസോർട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. അണ്ണാഡിഎംകെയുടെ കൊടിവച്ച വാഹനത്തിലാണ് യാത്ര. കൊടി ഉപയോഗിക്കരുതെന്ന് പൊലീസ് നിർദേശം ഉണ്ടായിരുന്നു. നേതാക്കളും അനുയായികളും ശശികലയെ അനുഗമിക്കുന്നുണ്ട്. ചെന്നൈ എത്തുന്നതുവരെ 32 ഇടങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
Karnataka: Expelled AIADMK leader VK Sasikala leaves for Tamil Nadu, from Prestige Golfshire Club in Bengaluru where she was staying after being discharged from hospital, pic.twitter.com/a9rXgCIwEe
— ANI (@ANI) February 8, 2021
കർണാടക-തമിഴ്നാട് അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.അതിർത്തി ഗ്രാമമായ സുസുവാഡിയിലും വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ സ്വീകരണ ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയിട്ടില്ല.
നാല് വർഷത്തിന് ശേഷമുള്ള ശശികലയുടെ തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാൻ അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രമസമാധാനം തകർക്കാൻ ശശികലയും അനന്തരവൻ ടി ടിവി ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും, തടയണമെന്നുമാവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഡി ജി പിക്കു പരാതി നൽകി