
ചാരുംമൂട് : വീട്ടുമുറ്റത്തെ കിണറ്റിൽ തിരയിളക്കം കണ്ട് വീട്ടുകാർ പരിഭ്രാന്തിയിലായി. താമരക്കുളം മേക്കുംമുറി തേവലശ്ശേരിൽ ഇല്ലത്ത് ഗിരീഷ് നമ്പൂതിരിയുടെ വീട്ടുമുറ്റത്തുള്ള ആഴമേറിയ കിണറ്റിലാണ് തിരയിളക്കം കണ്ടത്.
45 വർഷത്തോളം പഴക്കമുള്ള കിണറ്റിൽ ആദ്യം21 തൊടികളുണ്ടായിരുന്നത്. എന്നാൽ വെള്ളം കിട്ടാതെ വതോടെ പിന്നീട് 82 റിംഗുകളും ഇറക്കിയിരുന്നു. എല്ലാവർഷവും ഈ സമയം കിണർ വറ്റുന്നതാണെങ്കിൽ ഈ വർഷം ഇതുവരെ കിണർ വറ്റിയിട്ടില്ല.രണ്ടാഴ്ച മുമ്പു വരെയും കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നു.
പിന്നീടാണ് കിണറിൽ തിരയിളക്കം കണ്ടത്. തിരയിളക്കത്തിനൊപ്പം ചിലപ്പോൾ ഉച്ചത്തിൽ ശബ്ദം കേക്കാമെന്നും ഗിരീഷ് നമ്പൂതിരിയുടെ ഭാര്യ ഗായത്രി ശർമ്മ പറഞ്ഞു. കിണറ്റിലെ വെള്ളം ഇപ്പോൾ ഉപയോഗശൂന്യമാണ്.ചെളി നിറഞ്ഞ കലക്കവെള്ളമാണ് കിട്ടുന്നത്.