
നടൻ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ വിവരം അറിയിച്ചത്. താൻ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ചികിത്സിക്കുന്ന ഡോക്ടർക്കും സൂര്യ നന്ദി പറഞ്ഞു.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை அனைவரும் உணர்வோம். அச்சத்துடன் முடங்கிவிட முடியாது. அதேநேரம் பாதுகாப்பும், கவனமும் அவசியம். அர்ப்பணிப்புடன் துணைநிற்கும் மருத்துவர்களுக்கு அன்பும், நன்றிகளும்.
— Suriya Sivakumar (@Suriya_offl) February 7, 2021
ജീവിതം പഴയപടിയായിട്ടില്ലെന്നും, എല്ലാവരും നന്നായി ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ സൂര്യ ആരാധകരോട് പറഞ്ഞു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സൂരറൈ പോട്രായിരുന്നു താരത്തിന്റെ അവസാനം റിലീസ് ചെയ്ത സിനിമ.