nose-

വാൽപ്പാറ : അയൽക്കാർ തമ്മിലുള്ള സംഘർഷത്തിൽ സ്ത്രീയുടെ മൂക്ക് കടിച്ചെടുത്തു. വാൽപ്പാറ സ്റ്റാൻമൂർ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപത്താണ് സംഭവം. അയൽക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ വഴക്ക് കൂടുന്നത് പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും പതിവുപോലെ ഇരു വീട്ടുകാരും തമ്മിൽ വഴക്ക് കൂടുകയായിരുന്നു. തർക്കത്തിനിടെ തങ്കമ്മാളിന്റെ മകൾ ലക്ഷ്മി, രേവതിയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റ രേവതിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തിൽ തങ്കമ്മാൾ, മക്കളായ ലക്ഷ്മി, വത്സല എന്നിവർക്കെതിരെ വാൽപ്പാറ പോലീസ് കേസെടുത്തു.