
കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷ്‌ടിച്ച് കടത്തി. കെ എൽ 15 7508 വേണാട് ബസാണ് ഡിപ്പോയിൽ നിന്ന് മോഷണം പോയത്.
ഇന്ന് രാവിലെയാണ് മോഷണ വിവരം അധികൃതർ അറിഞ്ഞത്. നൂറ്റി ഇരുപത്തിമൂന്ന് ബസുകളാണ് ഡിപ്പോയിലുളളത്. സർവീസ് നടത്തേണ്ട ബസ് കാണാതെ വന്നതോടെ ബന്ധപ്പെട്ട ജീവനക്കാരാണ് ഡിപ്പോ അധികൃതരെ കാര്യം അറിയിച്ചത്. തുടർന്ന് രാവിലെ മുതൽ സർവീസ് നടത്തിയ എല്ലാ ബസുകളുടെയും വിവരങ്ങൾ പരിശോധിച്ച് വരികയാണ്. ബസ് മാറി സർവീസിന് പോയതാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇത് സ്ഥിരീകരിച്ച ശേഷമേ പൊലീസിൽ പരാതി നൽകുകയുളളൂ.