
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് താരസംഘടനയായ 'അമ്മ'യുടെ ഓഫീസ് ഉദ്‌ഘാടനം കൊച്ചിയിൽ നടന്നത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് കലൂരിലെ ബഹുനിലമന്ദിരം ഉദ്‌ഘാടനം നിർവഹിച്ചത്. പത്ത് കോടി ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ, ആധുനികമായ എല്ലാ സജ്ജീകരണങ്ങളു ഒരുക്കിയിട്ടുണ്ട്. ട്വന്റി 20യ‌്ക്ക് ശേഷം അമ്മ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
അമ്മ പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ചിത്രത്തെ കുറിച്ച് സംസാരിച്ചത്. പ്രിയദർശനും ടി.കെ.രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും 'അമ്മ' ഒരുക്കുന്നുണ്ടെന്ന കാര്യം മോഹൻലാൽ വെളിപ്പെടുത്തി. എന്നാൽ അതിനിടെ രസകരമായ ഒരു കമന്റ് മുകേഷിന്റെഭാഗത്തുനിന്നുണ്ടായി. 'കൊല സെയ‌്തത് യാർ' എന്ന പേര് മുകേഷ് നിർദേശിച്ചപ്പോൾ ഗണേശ് കുമാർ അത് പിന്താങ്ങി. സദസിൽ നിന്ന് ചിരി ഉയർന്നതോടെ പ്രസംഗം നിറുത്തിയ മോഹൻലാൽ അൽപം നേരം മൗനം പാലിച്ചു. ആദ്യം ചിരിച്ചെങ്കിലും പിന്നീട് മുഖഭാവം മാറുകയായിരുന്നു. അപ്പോൾപിന്നെ നമുക്കിത് നിറുത്താമെന്നും, കോൾ വിളിക്കെണ്ടെന്നുമായി ലാൽ. തമാശയ‌്ക്ക് പറഞ്ഞതാണെങ്കിലും, അനിഷ്ടം ലാലിന്റെ മുഖത്ത് മിന്നിമാഞ്ഞിരുന്നു.
'140ഓളം താരങ്ങൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. ടികെ രാജീവ് കുമാർ, കഥയും തിരക്കഥ ഒരുക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് പ്രിയദർശനും ടികെ രാജവ് കുമാറുംചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ക്രൈം തിരേല്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ റിലീസ് ചെയ്‌തു.