
കർഷകസമരത്തെ വിമർശിക്കുന്നത് അസഹനീയവും മ്ളേച്ഛവുമായ കാര്യമെന്ന് നടി പാർവതി തിരുവോത്ത്. എല്ലാ രീതിയിലും താൻ കർഷകരുടെ കൂടെയാണെന്നും, ഇന്ത്യ എഗയിൻസ്‌റ്റ് പ്രൊപഗൻഡ എന്ന ഹാഷ്‌ടാഗ് ഇടുന്നവരാണ് ഇന്ത്യക്കെതിരെ നിൽക്കുന്നത് പാർവതി വിമർശിച്ചു. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ അഭിപ്രായപ്രകടനം.
'എല്ലാ രീതിയിലും ഞാൻ കർഷകരുടെ കൂടെയാണ്, സമരത്തിന്റെ കൂടെയാണ്. അതിൽ മറ്റൊരുവശം എനക്ക് കാണാനില്ല. സെലിബ്രിറ്റികൾ തത്തപറയും പോലെ ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്ളേച്ഛവുമാണ്. ഇന്ത്യ എഗയിൻസ്‌റ്റ് പ്രൊപഗൻഡ എന്ന് അവർ ഹാഷ്‌ടാഗ് ഇടുമ്പോൾ തിരിച്ച് അവരോടാണ് പറയേണ്ടത്, അവർചെയ്യുന്നതാണ് പ്രൊപഗൻഡ എന്ന്'. ഇക്കാര്യം പകൽപോലെ വ്യക്തമാണെന്നും പാർവതി വിമർശിച്ചു.