airport

തിരുവനന്തപുരം: യുഎഇ മുൻകോൺസുൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗുകൾ തുറന്ന് പരിശോധിച്ച് കസ്റ്റംസ്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ വിമാനത്താവളത്തിലെത്തിയാണ് പരിശോധന. യുഎഇയിൽ എത്തിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിച്ച കോൺസുൽ ജനറലിന്റെ വീട്ടുസാധനങ്ങളാണ് കസ്‌റ്റംസ് പരിശോധിക്കുന്നത്.

പരിശോധിക്കാതെ വസ്‌തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാരിനെ കസ്റ്റംസ് അറിയിക്കുകയും ചെയ‌്തു. അതിനുശേഷമാണ്‌ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ബാഗേജ് പരിശോധിക്കുന്നത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ചശേഷം യുഎഇയിലേക്ക് കടന്ന കോൺസുൽ ജനറൽ പിന്നെ കോൺസുലേറ്റിൽ തിരിച്ചെത്തിയിട്ടില്ല.