
ഏറെനാളുകൾക്കുശേഷം കെ. എസ്. ചിത്രയുടെ മനോഹരമായ താരാട്ടുപാട്ട്. മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് പാട്ട്. കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം എന്നു തുടങ്ങുന്ന പാട്ട് മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് . ബി.കെ ഹരിനാരായണനാണ് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത്. റോണി റാഫേലാണ് സംഗീതം. മോഹൻലാൽ കുഞ്ഞാലി മരക്കാർ നാലാമനായി എത്തുന്ന ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററിൽ എത്തും.100 കോടി ബഡ്ജറ്റിലാണ് മരക്കാർ ഒരുങ്ങുന്നത്. മഞ്ജു വാര്യർ, മധു, അർജുൻ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.