p-k-sreemathi

ഫേസ്‌ബുക്കിൽ സ്വയം ട്രോളി സി പി എം നേതാവ് പി കെ ശ്രീമതി. രണ്ട് വർഷം മുമ്പ് പാർലമെന്റിൽ ബഡ്‌ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് ശ്രീമതിയുടെ സ്വയം ട്രോളൽ. 2014-19 കാലയളവിൽ ലോക്‌സഭയിൽ സി പി എം എം പിമാരായിരുന്ന പി കെ ബിജു, ജോയ്‌സ് ജോർജ്, എം ബി രാജേഷ് തുടങ്ങിയവർക്കൊപ്പമുളള ചിത്രത്തിന് തോറ്റു തൊപ്പിയിട്ട നാലു പേരെന്നാണ് ശ്രീമതി നൽകുന്ന തലവാചകം. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയുമെന്നത്‌ തീർച്ചയായും ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് ചിത്രം മുൻ എം പി ഷെയർ ചെയ്‌തിരിക്കുന്നത്.

p-k-sreemathi

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം

തോറ്റു തൊപ്പിയിട്ട 4പേർ. 8 Feb 2019 ഇന്നത്തെ ദിവസം 8Feb2021നു F. B. ഓർമ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുളള ലോകസഭയിലെ അവസാനകാലം. കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത്‌ F. B. യുടെ ഒരു പ്രധാന വിനോദമാണു. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയും എന്നത്‌ തീർച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തിൽ F. B യോട്‌ നന്ദി.

തോറ്റു തൊപ്പിയിട്ട 4പേർ. 8Feb 2019 ഇന്നത്തെ ദിവസം 8Feb2021നു F. B. ഓർമ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുള്ള ലോകസഭയിലെ...

Posted by P.K.Sreemathi Teacher on Sunday, February 7, 2021