celebrity-tweets

മുംബയ്: കർഷക പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കേന്ദ്രത്തെ പിന്തുണച്ച് നിലപാടെടുക്കാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക. കോൺഗ്രസ് ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. സംസ്ഥാന ഇന്റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്തതാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.