iffk-

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണമായി . തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 2500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോർ തിയേറ്റർ ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകൾ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായിട്ടുണ്ട് . ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.തിയേറ്ററുകളിലേക്കുള്ളപ്രവേശനംപൂർണമായുംറിസർവേഷൻഅടിസ്ഥാനത്തിലായിരിക്കും.സീറ്റ്നമ്പർഅടക്കംഈറിസർവേഷനിൽലഭിക്കും.സിനിമതുടങ്ങുന്നതിന്24മണിക്കൂർമുൻപ്റിസർവേഷൻആരംഭിക്കുകയുംസിനിമആരംഭിക്കുന്നതിന്2മണിക്കൂർമുൻപായിറിസർവേഷൻഅവസാനിക്കുകയുംചെയ്യും.റിസർവേഷൻഅവസാനിച്ചതിനുശേഷംസീറ്റ്നമ്പർഎസ്.എം.എസ്ആയിപ്രതിനിധികൾക്ക്ലഭിക്കും.തെർമൽസ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കുംപ്രവേശനം അനുവദിക്കുക.മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . കൈരളി ,ശ്രീ ,നിള ,കലാഭവൻ ,ടാഗോർ ,നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത് .

ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ 18 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് പതിനെട്ടു ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ് എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത് .ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസ്റക്ഷൻ , റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിങ് ,ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്നിവ യാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കി?, റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ്‌ ചിത്രം ഒയാസിസ്, ഗൊദാർദ് ചിത്രം ബ്രെത്ലെസ്സ് എന്നിവയും ആദ്യദിനത്തിൽ പ്രദർശിപ്പിക്കും.