dam

ബീജിംഗ്: ഹിമാലയത്തിന്റെ താഴ്വരയിൽ ലോകത്തിലെ ഏറ്റവും വിലയ ജലവൈദ്യുത ഏണക്കെട്ട് നി‌ർമ്മിക്കാനൊരുങ്ങി ചൈന. കഴിഞ്ഞ വർഷം നവംബറിൽ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടിബറ്റൻ സ്വയംഭരണ പ്രദേശത്തെ യാർലംഗ് സാങ്പോ നദിയിൽ 80 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡാം നിർമ്മിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. 2060ഓടെ കാർബൺ നിക്ഷ്പക്ഷത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ടിബറ്റിലെ ജലവൈദ്യുത പദ്ധതികൾക്കായുള്ള ശ്രമങ്ങൾ ഇരട്ടിയാക്കി. അതേസമയം ഡാം നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പ്രദേശ വാസികളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

എന്നാൽ ഡാം നി‌ർമ്മിക്കുന്നതോടെ ജലവൈദ്യുതി ഉത്പാദനത്തിൽ കൂടുതൽ സഹായമാകുമെങ്കിലും ഇത്രയും വലിയഅണക്കെട്ട് നിർമ്മിക്കുന്നത് രാഷ്ട്രീയ- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചൈനയുടെ ഹരിത ഭാവിയെ ശക്തിപ്പെടുത്തുന്നതിനാണ് ഏറ്റവും വലിയ ഡാം നി‌ർമ്മിക്കുന്നതെന്ന് ചൈനയുടെ പവർ കൺസ്ട്രക്ഷൻ കോർപ്പഫേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞു. ചൈനയിൽ ഇതിനോടകം വൈദ്യുതി ഉത്പാദനം കൂടുതലണെങ്കിലും ഫോസിൽ ഇന്ധനങ്ങൾ ശേഖരിക്കുന്നതിലും മറ്റും ചെലവാകുന്ന വൈദ്യുതി നഷ്ടം നികത്താൻ ഉപയോഗിക്കുമെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ പ്രോഗ്രാം ഡയറക്ടർ ബ്രയാൻ ഐലർ പറഞ്ഞു. യാർലൂഗ് സാങ്പോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ യാങ്സി നദിയേക്കാൾ ജനസാന്ദ്രത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അണക്കെട്ട് നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. അതിനായി അധികൃതർ ഒരു മാതൃക തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

ടിബറ്റിലെ ജനങ്ങൾക്ക് പ്രകൃതിയോടുള്ള ബഹുമാനം വളരെ ആഴത്തിലുള്ളതാണ്. ടിബറ്റൻ പീഠഭൂമിയുടെ തനതായ ഭൂപ്രകൃതി നിലനിറുത്താനാണ് ഞങ്ങൾക്ക് താത്പര്യം. ചൈനീസ് അധിനിവേശത്തിന് മുൻപ് ഞങ്ങൾക്ക് ഡാമുകൾ ഇല്ലായിരുന്നു. അത് ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടല്ല, മറിച്ച് നദിയുടെ സ്വാഭാവികതയോട് ഞങ്ങൾക്ക് വളരെയധികം ബഹുമാനമുള്ളതുകൊണ്ടാണ്.

ടെമ്പ ഗ്യാൽറ്റ്സെൻ സമൻഹ,

ടിബറ്റൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പരിസ്ഥിതി വികസന വിഭാഗം മേധാവി

ഏറ്റവും വലിയ നദി

പടിഞ്ഞാറൻ ടിബറ്റിലെ ഏറ്റവും നീളമേറിയ നദിയാണ് യാ‌ർലൂഗ് സാങ്പോ നദി. ഏകദേശം 1200കിലോ മീറ്റർ നീളവും 300 കിലോമീറ്റർ വീതിയും ഉള്ളതാണ് നദി. ഇതിന്റെ ഏറ്റവും വലിയ പോഷക നദിയാണ് നയാങ് നദി. നയാങ് ചൂ നദി, നാസ നദി, നയാങ് നദി, പാർലൂങ് സാങ്പോ എന്നിവയാണ് യാ‌ർലൂഗ് സാങ്പോയുടെ പ്രധാന കൈവഴികൾ. പ്രധാനപ്പെട്ട മൂന്ന് വെള്ളച്ചാട്ടങ്ങളും നദിയിൽ ഉണ്ട്. ഇതിൽ ഏറ്റവും വലുതാണ് ഹിഡൻ ഫാൾസ്എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം.33ൊ