court

പറവൂർ: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവിന് പറവൂർ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. പറവൂർ പൊലീസ് കഴിഞ്ഞ അഞ്ചിന് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ എട്ടുവരെ താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഹലാൽ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്കരിക്കണമെന്ന് യൂട്യൂബ് ചാനലിൽ വീഡിയോവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29ന് പറവൂർ പൊലീസ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.