pak-intruder

ശ്രീനഗർ: ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം നടന്നതെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. സാംബ സെക്ടറിലെ ചക് ഫക്വിറ പ്രദേശത്ത് ബോർഡർ പോസ്റ്റ് നമ്പർ 64 ന് സമീപത്തെ വേലിയിലൂടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് ബി‌.എസ്‌.എഫ് അറിയിച്ചു. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ചെവിക്കൊണ്ടില്ല. തുടർന്ന്, സൈന്യം വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തി.