
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ സൗജന്യമായി നൽകി ഇന്ത്യ.
സംഭവത്തിന് പിന്നാലെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കറിന് നന്ദിയറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നത് അഞ്ച് ലക്ഷം ഡോസ് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ തന്ന് സഹായിച്ചതിന് എന്റെ സുഹൃത്ത് ജയ് ശങ്കറിനോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു - അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡ് വാക്സിന്റെ ആദ്യ ബാച്ചായ അരലക്ഷം ഡോസ് ഇന്നലെ കാബൂളിൽ എത്തിയിരുന്നു.