
സോൾ: കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തുന്ന വളർത്തു നായ്ക്കളും പൂച്ചകളും രോഗലക്ഷണങ്ങൾ കാണിച്ചാൽ ഇവർക്ക് സൗജന്യ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കുന്ന മൃഗങ്ങളെ 14 ദിവസത്തേക്ക് സ്വന്തം വീടുകളിലോ അല്ലെങ്കിൽ ഗവൺമെന്റിന്റെ തന്നെ നിരീക്ഷണ കേന്ദ്രത്തിലോ പാർപ്പിക്കണമെന്ന് ഉദ്ധ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന്റെ തെക്ക് കിഴക്കൻ നഗരമായ ജിൻജുവിൽ ഒരു പൂച്ചയ്ക്ക് വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വളർത്തുമൃഗങ്ങൾക്ക് പരിശോധന അരംഭിച്ചത്. ഈ മൃഗങ്ങളിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരുമെന്നതിൽ തെളിവില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം ദക്ഷിണകൊറിയയിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കൊവിഡ് രോഗികളുടെ എണ്ണം 300ന് താഴെയായിരുന്നു. രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും താഴുന്നത്.