
പൂനെ: സ്റ്റേറ്റ് അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറി ലിസ് ട്രസിന്റെ നേതൃത്വത്തിൽ ബ്രിട്ടന്റെ പ്രതിനിധി സംഘം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സന്ദർശിച്ചു. “ബ്രിട്ടനിലെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറി ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള സംഘം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സന്ദർശിച്ചത് സന്തോഷകരമായ കാര്യമാണ്. ആരോഗ്യ പരിപാലന മേഖലയിൽ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് തങ്ങൾ ചർച്ച ചെയ്തതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനെവാല ട്വിറ്ററിൽ കുറിച്ചു.