
മുംബയ് : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ചതിന് ബി.ജെ.പി നേതാവിനെതിരെ ശിവസേന പ്രവർത്തകരുടെ പ്രതിഷേധം അതിരുകടന്നു. ബി.ജെ.പി നേതാവിന്റെ ശരീരത്ത് കരി ഓയിൽ ഒഴിച്ച ശേഷം സാരി ഉടുപ്പിച്ച് ശേഷം റോഡിലൂടെ നടത്തിയായിരുന്നു ശിവസേന പ്രവർത്തകരുടെ പ്രകടനം. ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ശിവസേന പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
മൂന്നുപേർ ചേർന്നാണ് ബിജെപി നേതാവിന്റെ ശരീരത്തിൽ കരിഓയിൽ ഒഴിച്ചത്. പിന്നീട് കൂട്ടമായി എത്തിയ പ്രവർത്തകർ ഇയാളുടെ ശരീരത്ത് സാരി ചുറ്റി തെരുവിലൂടെ നടത്തിക്കുകയായിരുന്നു. പൊലീസുകാരൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
महाराष्ट्र के पंढरपुर में #Shivsena के गुंडोकी #police के सामने मारपिट . सत्ता के अहंकार ने इन गुंडोने अराजकता मचा रखी हैं. ना यहा #Sadhu सुरक्षित है , नाही फौज का #जवान , और नाही आम आदमी. कब होगी इन गुंडोपर कारवाई ? @OfficeofUT @AnilDeshmukhNCP @DGPMaharashtra pic.twitter.com/qge9Npis1F
സംസ്ഥാനം ഭരിക്കാൻ ഉദ്ധവ് യോഗ്യനല്ല എന്ന ഷിരിഷിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ശിവസേനയെ സംബന്ധിച്ച് ഉദ്ധവ് പൂജനീയ വ്യക്തിത്വമാണെന്നും അദ്ദേഹത്തെ വിമർശിച്ചാൽ പ്രവർത്തകർ ക്ഷമിക്കില്ലെന്നും സോലാപുറിൽനിന്നുള്ള ശിവസേന നേതാവ് പുരുഷോത്തം ബാർദെ പറയുന്നു. ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.