
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻനമാരായ ലിവർപൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഇത്തവണത്തെ കിരീട പ്രതീക്ഷ സജീവമാക്കി.
ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ശേഷം ഇരട്ടഗോളും അസിസ്റ്റുമായി കളം നിറഞ്ഞ ജർമ്മൻ ഇന്റർനാഷണൽ ഇൽകെ ഗുണ്ടോഗനാണ് സിറ്റിയുടെ വിജയ ശില്പി. റഹിം സ്റ്റെർലിംഗും ഫിൽ ഫോഡനും ഓരോ ഗോൾ വീതം നേടി. പെനാൽറ്റിയിലൂടെ മുഹമ്മദ് സലയാണ് ലിവറിന്റെ ആശ്വാസ ഗോൾ നേടിയത്. ലിവപൂൾ ഗോളി അലിസൺ ബെക്കറുടെ പിഴവാണ് സിറ്റിയുടെ രണ്ട് ഗോളിന് വഴിതെളിച്ചത്.
22 മത്സരങ്ങളിൽ നിന്ന് 50 ഗോളുമായി സിറ്റി പോയിവന്റ് ടേബിളിൽ 50 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.