
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു ചിത്രമുപയോഗിച്ച് വിമർശിച്ചതിന് പിന്നാലെ നടിയും ഡബ്‌ള്യുസിസി അംഗവുമായ രേവതി സമ്പത്തിനെതിരെ സൈബർ ആക്രമണമുണ്ടായത്ത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണി മുഴക്കുന്നവർക്കതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഇപ്പോൾ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിന് ഏറ്റവും ഉചിതമെന്ന് തോന്നിയ ചിത്രമാണ് താൻ പങ്കുവച്ചതെന്നും താൻ തന്റെ നിലപാടിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രേവതി സമ്പത്ത് പറയുന്നത്. വിമർശിക്കേണ്ടത്തിന്റെ താൻ മരണം വരെയും വിമർശിക്കുമെന്നും അവർ പറയുന്നു.
കുറിപ്പ് ചുവടെ:
'വെറുക്കുന്ന സംഘികളെ,
കേന്ദ്ര സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്സിലും കേസെടുക്കും, കേസെടുത്തു കൊണ്ടിരിക്കുന്നു, ഏറ്റെടുക്കാൻ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചിൽ പോലെ വരുന്നുണ്ട് മെസ്സേജുകൾ.കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ അടുത്തിടെ ടൈംലൈനിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷൻ ആണ് ഈ ചിത്രം.

നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടർന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ. കേന്ദ്ര സർക്കാരിനെ വിമർശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാൻ ആവർത്തിക്കുന്നു. ആൻഡ് ഐ സ്റ്റാൻഡ് ബൈ ഇറ്റ്.
നിലപാടിൽ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങൾ നിങ്ങൾ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയിൽ പോയി കുത്തിത്തിരുപ്പുകൾ ആലോചിക്കൂ... മരണം വരെ വിമർശിക്കേണ്ടതിനെ എല്ലാം വിമർശിച്ചുകൊണ്ടേ ഇരിക്കും.'