super-bowl-

കാലിഫോർണിയ: അമേരിക്കയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പർ ബൗൾ. 100 മില്യൺ ആളുകൾ ടി.വിയിലൂടെ മാത്രം സൂപ്പർ ബൗൾ മത്സരം കാണുന്നുണ്ടെന്നാണ് കണക്ക് . മത്സരത്തിനിടെ ഇന്ത്യയിലെ കർഷകസമരത്തെ കുറിച്ചുള്ള പരസ്യം സംപ്രേഷണം ചെയ്തത് ആഗോളതലത്തിൽ തന്നെ ചർച്ചയായി ഇന്നലെയാണ് 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വൈറലാണ്.

മാസങ്ങളായി നടക്കുന്ന കർഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്' എന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വാക്കുകളും പരസ്യത്തിലുണ്ട്. ഫ്രെസ്‌നോ സിറ്റി മേയർ ജെറി ഡൈയർ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കർഷകരില്ലെങ്കിൽ നല്ല ഭക്ഷണമോ മികച്ച ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തിൽ പറയുന്നു. കർഷകർക്ക് ഐക്യദാർഢ്യമേകി #StandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്.

മത്സരത്തിനിടെ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് അഞ്ച് മുതൽ ആറ് മില്യൺ ഡോളർ വരെയാണ് ചെലവ്. ഏകദേശം 36..44 കോടി രൂപ വരും ഇത്. കർഷക പ്രക്ഷോഭത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി പ്രവാസി സിഖ് സമൂഹമാണ് വൻതുക മുടക്കി പരസ്യം ചെയ്തതെന്നും റിപ്പോർട്ടുണ്ട്..

BREAKING: Watch message of support for farmers during this Super Bowl. We are hearing this Super Bowl Ad will air on Channel 47 KSEE 24, in Fresno County, California, 3-3:30pm.

#farmersprotest #SuperBowlFarmersProtestAD

Donate to #supportfarmers: https://t.co/QCWMqQfJr3 pic.twitter.com/LKNhtkq1qY

— UNITED SIKHS (@unitedsikhs) February 7, 2021

അതേസമയം, കാലിഫോർണിയയിലെ ചില ഭാഗങ്ങളിൽ മാത്രമാണ് പരസ്യം സംപ്രേഷണം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. യഥാർത്ഥ സൂപ്പർ ബൗളിനിടയിലല്ല പരസ്യം വന്നതെന്നും ഒരു പ്രാദേശിക ചാനലിൽ കർഷക സമരത്തെ കുറിച്ചുള്ള പരസ്യം വരുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നെന്നും ചിലർ പറയുന്നു.

World is watching! Farmers add played at #SuperBowl #FarmerProtest #NoFarmersNoFood pic.twitter.com/583H2l3hax

— Jazzy B (@jazzyb) February 7, 2021

എന്നാൽ, യഥാർഥ സൂപ്പർ ബൗൾ മത്സരത്തിനിടെയാണ് പരസ്യം സംപ്രേഷണം ചെയ്തതെന്ന വാദവുമായി ഗായകൻ ജാസി ബി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കാലിഫോർണിയയിലെ പ്രത്യേക പ്രദേശങ്ങളിൽ മാത്രമാണ് പരസ്യം പുറത്തുവിട്ടത്. പ്രാദേശിക സമയം മൂന്നിനും മൂന്നരയ്ക്കും ഇടയിൽ പരസ്യം കാണാമെന്ന് യുനൈറ്റഡ് സിഖ്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും അറിയിപ്പുണ്ടായിരുന്നു. നിരവധി പ്രമുഖർ പരസ്യഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Here’s the Super Bowl ad featuring the Farmers Protest

If you haven’t heard about it yet, now is the time to learn. It’s an issue of injustice that affects all of us. pic.twitter.com/a0WRjIAzqF

— Simran Jeet Singh (@simran) February 7, 2021